Glorious revolution | European revolution |രക്തരഹിത വിപ്ലവം || മഹത്തായ വിപ്ലവം

 



യുറോപ്പിൽ ഫ്യൂഡലിസം തകർന്നിരിക്കുന്ന സമയത്തിൽ മിഡിൽക്ലാസ് എന്നുപറയുന്ന ഒരു വാണിജ്യ സംഘം അവിടെ ഉയർന്നു വന്നു. ഇംഗ്ലണ്ടിലെ രാജാക്കന്മാരായ ജെയിംസ് ഒന്നാമനും ചാൾസ് ഒന്നാമത്തെയും അടിത്തറ എന്ന് പറയുന്നത് മെഡിൽ ക്ലാസ് ആയിരുന്നു.എന്നാൽ മിഡിൽ ക്ലാസിന് അനുയോജ്യമായിട്ടുളള ഒരു കാര്യം തന്നെ ഈ രാജാക്കന്മാർ ചെയ്തിരുന്നില്ല. രാജാക്കന്മാർ സ്വേച്ഛാധിപത്യ ആയിരുന്നു അവർ രാജഭരണം ദൈവഹിതം എന്ന് വരുത്തി തീർത്തു. 


എന്നാൽ പാർലമെൻറ് മിഡിൽ ക്ലാസിന്റെ കാര്യങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരുന്നത്. അതുകൊണ്ടുതന്നെ രാജാക്കന്മാരും പാർലമെൻറ് തമ്മിൽ തർക്കം രൂപപ്പെട്ടു. ഈ തർക്കത്തിൽ കത്തോലിക്കാസഭ ഇടപെട്ടു. 


അങ്ങനെ ആംഗ്ലിക്കൻ സഭ എന്നും puritan സഭ എന്നും കത്തോലിക്കാസഭ പിളർന്നു. ആംഗ്ലിക്കൻ സഭ രാജഭരണത്തിന് കൂടെയും puritan സഭ മിഡിൽ ക്ലാസിന്റെ കൂടെ നിന്നു . ഈ സമയം രാജാക്കൻമാരായ ചാൾസ് ഒന്നാമനും ജെയിംസ് ഒന്നാമനും ജനങ്ങൾക്കു മേൽ അധിക നികുതി ചുമത്തി. ഇത് രാജാക്കന്മാരും പാർലമെൻറ് തമ്മിലുള്ള തർക്കം മൂർച്ഛിക്കാൻ ഇടയായി.അതിനാൽ പാർലമെൻറ് രാജാക്കന്മാരുടെ സ്വേച്ഛാധിപത്യം നിയന്ത്രിക്കുവാൻ Petition of rights 1628 - ൽ ചാൾസ് ഒന്നാമൻ ഒപ്പുവച്ചു. 


അതിനുശേഷം രാജാക്കന്മാരും സ്കോട്ലൻഡ് തമ്മിൽ യുദ്ധം ഉണ്ടാകുകയും രാജാക്കന്മാർക്ക് യുദ്ധം നടത്തുവാൻ വേണ്ടി കൂടുതൽ പണം ആവശ്യമുള്ളതിനാൽ അവർ പാർലമെൻറ് കൂടെ നിന്നു ഈ സമയം രൂപപ്പെട്ടതാണ് ലോങ്ങ് പാർലമെൻറ്. ഇത് ഒരു ഇരുപത് വർഷത്തോളം കാലം നീണ്ടു നിന്നു .


പിന്നെയും രാജാക്കന്മാർ സ്വേച്ഛാധിപത്യം തുടർന്നു.ഇത് പാർലമെൻറ് രാജാക്കന്മാരുമായി ഒരു ആഭ്യന്തര യുദ്ധത്തിനെ തുടക്കമായി.പാർലമെൻറിലെ സൈന്യം രാജാക്കന്മാരെ ആ യുദ്ധത്തിൽ തോൽപ്പിക്കുകയും .ഒലിവർ ക്രോംവെൽ എന്ന സൈനാധിപൻ ഭരണം ഏറ്റെടുക്കുകയും ചെയ്തു.ഒലിവർ ക്രോംവെൽ അദ്ദേഹത്തിൻറെ അനുയായികളുടെയും പാർലമെൻറ് ആണ് റാമ്പ് പാർലമെൻറ്.അദ്ദേഹത്തിൻറെ കാലഘട്ടത്തെ കോമൺസിൽ കാലഘട്ടം എന്നു അറിയപ്പെട്ടു. രാജഭരണത്തെ കാളും കടുത്തതായിരുന്നു ഒലിവർ ക്രോംവെൽ ഇൻറെ ഭരണം .


ചാൾസ് രാജാവിനെ ഒലിവർ തൂക്കിലേറ്റുകയും ചെയ്തു. ഒലിവ് ഭരണം മടുത്ത ജനങ്ങൾ രാജഭരണം തിരിച്ചു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു.എന്നാൽ ഒലിവർ ക്രോംവെൽ അത് സമ്മതിച്ചില്ല പിന്നീട് ചാൾസ് രണ്ടാമനും ജെയിംസ് രണ്ടാമനും രാജഭരണം പുനഃസംഘടിപ്പിക്കുകയും അവർ പിന്നെയും ഫ്യൂഡലിസം പിന്തുടരുകയും ചെയ്തു.



പിന്നീട് ജെയിംസ് രണ്ടാമൻ ഫ്രാൻസിൽ അഭയം പ്രാപിക്കുകയും ചെയ്തു. ജെയിംസ് രണ്ടാമൻ അദ്ദേഹത്തിൻറെ മകളായി മേരിയേയും ഭർത്താവ് വില്ലിമിന്നെ രാജാവായി പ്രഖ്യാപിച്ചു അവർ പാർലമെൻറ് പറയുന്നത് അനുസരിക്കുകയും ചെയ്തു. പേരിന് മാത്രം ആയിരുന്നു അവർ രാജാവായി തുടർന്നത് അതിനാൽ ഈ വിപ്ലവം രക്തരഹിത വിപ്ലവം എന്ന് അറിയപ്പെട്ടു. 



Glorious revolution 1688

European revolution / രക്തരഹിത വിപ്ലവം /മഹത്തായ വിപ്ലവം എന്നീ പേരുകളിൽ അറിയപ്പെടുന്ന

അവകാശ നിയമം 1689

Petition of rights പെറ്റീഷൻ ഓഫ് റൈറ്റ്സ് 1628- ചാൾസ് 1 ഒപ്പുവെച്ചു


Rump parliament- ഒലിവർ ക്രോംവെൽ 


ഒലിവർ ക്രോംവെൽ കാലഘട്ടം ? 


കോമൺവെൽത്ത് കാലഘട്ടം