PSC Preliminary Exam Tips |
തുടക്കക്കാരായ ഉദ്യോഗാർത്ഥികൾക്ക് എങ്ങനെ കുറഞ്ഞ കാലയളവിൽ പി എസ് സി പ്രിലിമിനറി പരീക്ഷയിൽ വിജയിക്കാം എന്ന് ഈ ബ്ലോഗിലൂടെ നമുക്ക് നോക്കാം
സിലബസ് അനുസരിച്ച് തുടങ്ങാം
ആദ്യം തന്നെ പി എസ് സി പരീക്ഷയുടെ സിലബസ്. നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് ഒന്ന് വായിക്കുക. അതുവഴി പരീക്ഷയിൽ ഏതൊക്കെ ഭാഗത്തിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം എന്നും നമുക്ക് ഒരു ധാരണ ലഭിക്കും. സിലബസ് അനുസരിച്ച് ആവശ്യമായ ഭാഗങ്ങൾ മാത്രം പഠിക്കാൻ ശ്രമിക്കുക.
മുൻകാല ചോദ്യങ്ങൾ പഠിക്കാം
തുടക്കക്കാരായ ഉദ്യോഗാർത്ഥികൾ മുൻകാല ചോദ്യോത്തരങ്ങളും അനുബന്ധ വസ്തുക്കളും അടങ്ങിയ ഒരു പുസ്തകം അല്ലെങ്കിൽ ഇൻറർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു അത് നിങ്ങളുടെ
വായനയുടെ ഭാഗമാകാൻ ശ്രമിക്കുക. അതുവഴി പി എസ് സി ഏതൊക്കെ രീതിയിൽ ചോദ്യങ്ങൾ ചോദിക്കും എന്ന് നിങ്ങൾക്ക് ഒരു ധാരണ ലഭിക്കുന്നു. അങ്ങനെ നിങ്ങളുടെ അറിവ് വർദ്ധിപ്പിക്കുന്നതോടൊപ്പം പിഎസ്സിക്ക് വേണ്ട മേഖലയ്ക്ക് നിങ്ങളുടെ പഠനം ചുരുക്കാൻ സഹായിക്കുന്നു.
ഓർക്കുക മുൻകാല ചോദ്യങ്ങളിൽ കറണ്ട് അഫേഴ്സ് അനുസരിച്ച് ചില ചോദ്യത്തിന്റെ ഉത്തരങ്ങൾ മാറ്റങ്ങൾ ഉണ്ടാകും അത് നിങ്ങൾ പ്രത്യേകം നോട്ട് ചെയ്ത് പഠിക്കുക.
പ്രതിവാര പരീക്ഷകൾ നടത്തുക
ഒരു ആഴ്ച കാലയളവിൽ നിങ്ങൾ പഠിച്ച മുൻകാല ചോദ്യങ്ങൾ നിങ്ങൾ തന്നെ ഒരു പരീക്ഷയായി എല്ലാ ആഴ്ചയിലും നിങ്ങൾ നടത്തേണ്ടതാണ്. ഓർക്കുക അ അറിയില്ലാത്ത ചോദ്യോത്തരങ്ങൾ വിട്ടുകളയാൻ ശ്രമിക്കുക.
പരീക്ഷയിൽ നിങ്ങൾക്ക് തെറ്റി പോകുന്ന ചോദ്യങ്ങൾ വീണ്ടും പഠിക്കാൻ ശ്രമിക്കുക. പ്രതിവാര ടാർഗെറ്റുകൾ സൃഷ്‌ടിക്കാനും അവ നേടാനും ഓരോ ആഴ്ചയും നിങ്ങളുടെ വിജയ നിരക്ക് കണക്കാക്കാനും ഞാൻ നിർദ്ദേശിക്കുന്നു. തുടക്കത്തിൽ ചിലപ്പോൾ നിങ്ങൾ പഠിച്ച ചോദ്യോത്തരങ്ങൾ ഭൂരിഭാഗവും മറന്നേക്കാം. അതൊന്നും ഓർത്ത് നിങ്ങൾ വിഷമിക്കുകയോ പഠനം ഉപേക്ഷിക്കുകയോ ചെയ്യരുത്. നിങ്ങൾക്ക് ഉത്തരം നൽകാനാവാത്ത ചോദ്യങ്ങൾ കൂടുതൽ പഠിക്കാൻ ശ്രമിക്കുക.
വഴിയേ നിങ്ങൾക്ക് പി എസ് സി പരീക്ഷയുടെ ചോദ്യങ്ങൾ അറിയില്ലെങ്കിൽ പോലും ഓപ്ഷനിൽ നിങ്ങൾക്ക് ഉത്തരം വേർതിരിച്ച് കണ്ടെത്തുവാൻ കഴിയും.
കറൻറ് അഫേഴ്സ് പഠിക്കാം
പൊതുവിജ്ഞാനത്തിന്റെ കാര്യത്തിൽ അനുദിനം മാറിക്കൊണ്ടിരുന്ന ലോകത്തു കണ്ണും കാതും തുറന്നുവച്ചുള്ള അന്വേഷണവും നിരീക്ഷണവും ജാഗ്രതയുള്ള ഉദ്യോഗാർഥിയാണോ നിങ്ങള്‍ എന്നണു പി എസ് സി പരിശോധിക്കുക. അതിനാൽ ഏതെങ്കിലും ഒരു പത്രങ്ങളിൽ നിന്നോ വെബ്സൈറ്റുകളിൽ നിന്നോ അനു കാലിക പ്രസക്തിയുള്ള ഭാഗങ്ങൾ പ്രത്യേകം നോട്ട് ചെയ്ത് പഠിക്കാൻ ശ്രമിക്കുക.
നിങ്ങളുടെ വീക്ക് സബ്ജക്ട് കണ്ടെത്തുക
സിലബസ് അനുസരിച്ച് നിങ്ങളുടെ ദുർബലമായ വിഷയങ്ങൾ കണ്ടെത്തുകയും അതുവഴി ആ സബ്ജക്റ്റ് കൂടുതൽ പഠിക്കാൻ ശ്രമിക്കുക. ഉദാഹരണം കണക്കാണ് നിങ്ങളുടെ ദുർബല വിഷയം എങ്കിൽ പിഎസ്‌സി മാതൃകയിലുള്ള ചോദ്യങ്ങൾ നിങ്ങൾ കൂടുതൽ പഠിക്കാൻ ശ്രമിക്കണം.
ഇൻറർനെറ്റിൽ നിന്ന് പിഎസ്‌സി മാതൃകയിലുള്ള ചോദ്യങ്ങൾ പല വെബ്സൈറ്റുകളിൽ ലഭ്യമാണ് കൂടാതെ ഏതെങ്കിലും റാങ്ക് ഫയലിൽ നിന്നും സിലബസിൽ പറഞ്ഞിരിക്കുന്ന എല്ലാ ഭാഗങ്ങളിൽ നിന്നും ചോദ്യോത്തരങ്ങൾ പഠിക്കാൻ ശ്രമിക്കുക .
നിങ്ങൾ സ്വന്തം പരീക്ഷ നടത്തൂ
പിഎസ്‌സി മാതൃകയനുസരിച്ച് നെഗറ്റീവ് മാർക്ക് , സമയം എന്നിവയുടെ അടിസ്ഥാനത്തിൽ നിങ്ങൾ പരീക്ഷ നടത്തുക. അറിയില്ലാത്ത ചോദ്യങ്ങൾക്കുത്തരം എഴുതാതിരിക്കാൻ ശ്രമിക്കുക. നിശ്ചയിച്ചിരിക്കുന്ന സമയപരിധിക്കുള്ളിൽ നിങ്ങളുടെ പരീക്ഷ അവസാനിപ്പിക്കുക.
ചിട്ടയായ പരിശീലനത്തിന് ഒപ്പം ലക്ഷ്യബോധത്തോടെ അതിനെ ഉപയോഗിച്ചാൽ ഫലം വിസ്മയാവഹമായിരിക്കും.