രാഷ്ട്രീയം Politics PSC Questions

 

കേരള രാഷ്ട്രീയം


14-ാം കേരള നിയമ സഭ മുഖ്യമന്ത്രി?

ans : പിണറായി വിജയൻ

14-ാം കേരള നിയമസഭയിലെ സ്പീക്കർ?

ans : പി. ശ്രീരാമകൃഷ്ണൻ

പ്രതിപക്ഷ നേതാവ് ?

ans : രമേശ് ചെന്നിത്തല 

ഡെപ്യൂട്ടി സ്പീക്കർ?

ans : വി.ശശി


മന്ത്രിമാരും വകുപ്പുകളും




14-ാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം?

ans : 8

വനിതാ മന്ത്രിമാരുടെ എണ്ണം?

ans : 2 (കെ.കെ ശൈലജ, ജെ. മേഴ്സിക്കുട്ടിയമ്മ)

എത്രാമത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പാണ് 2016 -ൽ നടന്നത്?

ans : 15-ാമത്

2016 ൽ രൂപീകൃതമായ നിയമസഭ?

ans : 14-ാം നിയമസഭ

2016 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 12 നിയോജകമണ്ഡലങ്ങളിൽ VVPAT സംവിധാനം ഏർപ്പെടുത്തുകയുണ്ടായി.

2016 -ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിശേഷങ്ങൾ


കേരളത്തിന്റെ 22-ാമത്തെ മുഖ്യമന്ത്രി -പിണറായി വിജയൻ

എത്രാമത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പാണ് 2016-ൽ നടന്നത് -15-ാമത്

2016 ൽ രൂപീകൃതമായ നിയമസഭ -14-ാം നിയമസഭ

14-ാം കേരള മന്ത്രിസഭ അധികാരമേറ്റത് -2016 മെയ് 25

14-ാം നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി-സി.പി.ഐ.(എം) (58 സീറ്റ്)

എൽ.ഡി.എഫ് നേടിയ ആകെ സീറ്റുകൾ -91

ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത് -പി.ജെ.ജോസഫ് (തൊടുപുഴ,45,587 വോട്ടിന്റെ ഭൂരിപക്ഷം) 

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയത് -അനിൽ അക്കര (വടക്കാഞ്ചേരി,

43 വോട്ടിന്റെ ഭൂരിപക്ഷം)

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ ബി.ജെ.പി. സ്ഥാനാർത്ഥി -ഒ.രാജഗോപാൽ (നേമം)

14-ാം കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം -77.35%


ഏറ്റവും കൂടുതൽ ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ജില്ല-കോഴിക്കോട് (81.89%) 

ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയ ജില്ല-പത്തനംതിട്ട (71.56%)

നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം രേഖപ്പെടുത്തിയ നിയോജക മണ്ഡലം -ചേർത്തല മണ്ഡലത്തിൽ (86.3%)

നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയ നിയോജക മണ്ഡലം -തിരുവനന്തപുരത്ത് (65.19%)

ഏറ്റവും കൂടുതൽ നിഷേധവോട്ട് രേഖപ്പെടുത്തിയത്-കടുത്തുരുത്തി (1.2%)

ഏറ്റവും കുറവ് നിഷേധവോട്ട് രേഖപ്പെടുത്തിയത് -പൂഞ്ഞാർ (0.21%)

14-ാം കേരള നിയമസഭയിലെ മന്ത്രിമാരുടെ എണ്ണം -19 (മുഖ്യമന്ത്രിയടക്കം)

14-ാം കേരള നിയമസഭയിലെ പ്രോട്ടേം സ്പീക്കർ-എസ്. ശർമ്മ


14-ാം കേരള നിയമസഭയിലെ പ്രായം കൂടിയ അംഗം -വി.എസ്. അച്യുതാനന്ദൻ (മലമ്പുഴ, 92 വയസ്)

14-ാം കേരള നിയമസഭയിലെ പ്രായം കുറഞ്ഞ അംഗം -മുഹമ്മദ് മുഹസിൻ (പട്ടാമ്പി, 30 വയസ്സ്) 

കേരളത്തിലാദ്യമായി ഭിന്നലിംഗക്കാർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ് -14-ാം നിയമസഭാ തിരഞ്ഞെടുപ്പ്

14-ാം കേരള നിയമസഭയിൽ അംഗങ്ങളായ സിനിമാതാരങ്ങൾ -ഗണേഷ് കുമാർ, മുകേഷ്

കേരള രാഷ്ട്രീയ ചരിത്രം

കേരള രാഷ്ട്രീയ ചരിത്രം


പ്രാചീന കേരള രാഷ്ട്രീയ ചരിത്രത്തെക്കുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി?

ans : പതിറ്റുപ്പത്ത് 

കേരളത്തിലെ ആദ്യത്തെ നിയമനിർമ്മാണസഭ?

ans : ശ്രീമൂലം പ്രജാസഭ 

ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല?

ans : കേരളം 

തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിവ ചേർന്ന് കേരള സംസ്ഥാനം നിലവിൽ വന്നത്?

ans : 1956 നവംബർ 1 

ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം?

ans : ഡോ. എ.ആർ. മേനോൻ 

ഒന്നാം കേരള നിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി?

ans : എം. ഉമേഷ്റാവു (മഞ്ചേശ്വരം) 

കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ്?

ans : പി.ടി.ചാക്കോ 

കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷനേതാവ്?

ans : ഇ.എം.എസ് നമ്പൂതിരിപ്പാട് 

ഏറ്റവും കൂടുതൽ കാലം പ്രതിപക്ഷ നേതാവായിരുന്നത്?

ans : ഇ.എം.എസ് നമ്പൂതിരിപ്പാട് 

ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി?

ans : കെ. മുരളീധരൻ 

നിയമസഭയിൽ അംഗമാകാത്തതും, സഭയെ അഭിമുഖീ കരിക്കാത്തതുമായ ഏക മന്ത്രി?

ans : കെ. മുരളീധരൻ

കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം?

ans : വിമേചന സമരം

വിമേചന സമരത്തിന് നേതൃത്വം നൽകിയത്?

ans : മന്നത്ത് പത്മനാഭൻ 

ഇന്ത്യയിൽ ആദ്യമായി 356-ാം ആർട്ടിക്കിൾ അനുസരിച്ച് പുറത്താക്കപ്പെട്ട മന്ത്രിസഭ?

ans : ഇ.എം.എസ്. മന്ത്രിസഭ

സംസ്ഥാന മന്ത്രിയായ ശേഷം സുപ്രീം കോടതി ജഡ്ജിയായ മലയാളി?

ans : വി.ആർ. കൃഷ്ണയ്യർ

തിരഞ്ഞെടുപ്പു നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം?

ans : 1965

കേരളത്തിലെ ആദ്യ തിരഞ്ഞെടുപ്പ് നടന്നത്?

ans : 1957 (ഫെബ്രുവരി 28-മാർച്ച്1)

കേരളത്തിലെ ആദ്യ നിയമസഭ നിലവിൽ വന്നത്?

ans : 1957 ഏപ്രിൽ 1 

കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നിലവിൽ വന്നത്?

ans : 1957 ഏപ്രിൽ 5 

ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്?

ans : 1957 ഏപ്രിൽ 27 

ഒന്നാം മന്ത്രിസഭയെ പുറത്താക്കിയത്?

ans : 1959 ജൂലായ് 31

കേരളത്തിൽ പദവിയിലിരിക്കെ അന്തരിച്ച ആദ്യ മന്ത്രി?

ans : വി.കെ. വേലപ്പൻ

കേരള നിയമസഭയിലെ ആദ്യ സെക്രട്ടറി?

ans : വി.കൃഷ്ണമൂർത്തി

സിനിമാ രംഗത്തു നിന്നുള്ള കേരളത്തിലെ ആദ്യ മന്ത്രി?

ans : കെ.ബി. ഗണേഷ് കുമാർ

കേരള ഔദ്യോഗിക ഭാഷകൾ ആക്ട് പാസാക്കിയ വർഷം?

ans : 1969

കേരള ഔദ്യോഗിക ഭാഷകൾ ആക്ട് 1969 അനുസരിച്ച് കേരളത്തിലെ ഔദ്യോഗിക ഭാഷകൾ?

ans : ഇംഗ്ലീഷ്, മലയാളം 

മലയാള ഭാഷയുടെ വ്യാപനവും പരിപോഷണവും ലക്ഷ്യമിട്ട് കേരള നിയമസഭ ‘മലയാള ഭാഷ ബിൽ’ പാസാക്കിയത്.

ans : 2015 ഡിസംബർ 17

കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

ans : വില്യം ഹാമിൽട്ടൺ ഡിക്രൂസ് 

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലo/ഏറ്റവും കൂടുതൽ തവണ അംഗമായിരുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

ans : സ്റ്റീഫൻ പാദുവ

14-ാം കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

ans : ജോൺ ഫെർണാണ്ടസ്

വോട്ടർമാർക്ക് തങ്ങളുടെ സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് ഉറപ്പുവരുത്താൻ കഴിയുന്ന സംവിധാനം?

ans : VVPAT(വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ)


VVPAT ആദ്യമായി പരീക്ഷിച്ചത് ഏത് തെരഞ്ഞെടുപ്പിലാണ്?

ans : 2013-ൽ നാഗാലാൻഡിലെ നോക്സെൻ നിയമസഭാ മണ്ഡലത്തിൽ

കേരള നിയമ സഭാംഗമായ ആദ്യത്തെ ഐ.എ.എസ്. ഓഫീസർ?

ans : അൽഫോൺസ് കണ്ണന്താനം

കേരള നിയമസഭയിലെ ആദ്യ സ്പീക്കർ?

ans : ആർ. ശങ്കരനാരായണൻ തമ്പി

കേരള നിയമസഭയിലെ രണ്ടാമത്തെ സ്പീക്കർ?

ans : കെ.എം. സീതി സാഹിബ് 

കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച ആദ്യ വ്യക്തി?

ans : കെ.എം. സീതി സാഹിബ് 

കേരള നിയമസഭയിൽ സ്പീക്കർ പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തി?

ans : ജി. കാർത്തികേയൻ

ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ സ്പീക്കറായിരുന്ന വ്യക്തി?

ans : വക്കം പുരുഷോത്തമൻ

ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സ്പീക്കറായിരുന്ന വ്യക്തി?

ans : എം. വിജയകുമാർ

കേരള നിയമസഭയിലെ ആകെ അംഗങ്ങൾ?

ans : 141

കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ?

ans : 140 

കേരള നിയമസഭയിൽ നോമിനേറ്റ് ചെയ്യപ്പെട്ട ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടെ എണ്ണം?

ans : 1 

കേരളത്തിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?

ans : 20.

16-ാം ലോകസഭയിൽ കേരളീയരായ എം.പി.മാരുടെ എണ്ണം?

ans : 21 

കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം?

ans : 9 

നിലവിലെ രാജ്യസഭയിൽ കേരളീയരായ എം.പി.മാരുടെ എണ്ണം?

ans : 10

2015-ൽ ലോകസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളിയായ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?

ans : റിച്ചാർഡ് ഹേ

2016-ൽ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട മലയാളി? 

ans : സുരേഷ്ഗോപി

ഏറ്റവും കുറച്ചുകാലം സ്പീക്കർ പദവിയിലിരുന്ന വ്യക്തി?

ans : എ.സി. ജോസ്

ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിങ് വോട്ട് പ്രയോഗിച്ച സ്പീക്കർ?

ans : എ.സി. ജോസ് (8 തവണ) 

കാസ്റ്റിംഗ് വോട്ട് സ്പീക്കർ എന്നറിയപ്പെടുന്നത്?

ans : എ.സി. ജോസ്

കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കർ?

ans : സി.എച്ച് മുഹമ്മദ്കോയ (33 വയസ്സ്) 

സ്പീക്കർ സ്ഥാനത്ത് കാലാവധി തികച്ച ആദ്യ വ്യക്തി? 

ans : എം. വിജയകുമാർ (10-ാം കേരള നിയമസഭ)

കേരള നിയമസഭയിൽ രണ്ടു തവണ സ്പീക്കറായ വ്യക്തികൾ?

ans : വക്കം പുരുഷോത്തമൻ,തേറമ്പിൽ രാമകൃഷ്ണൻ

ഏറ്റവും കൂടുതൽ കാലം ഡെപ്യൂട്ടി സ്പീക്കർ ആയിരുന്ന വ്യക്തി?

ans : ആർ.എസ്. ഉണ്ണി 

എത്ര തവണയാണ് കേരള മന്ത്രിസഭയ്ക്ക് അഞ്ചു വർഷം കാലാവധി തികച്ച് ഭരിക്കാനായത്‌?

ans : 5 തവണ

കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്?

ans : കെ. ആർ. നാരായണൻ (1997 സെപ്തംബർ 18, 10-ാം നിയമസഭ)

കേരള നിയമസഭയെ അഭിസംബോധന ചെയ്ത ഏക പ്രധാനമന്ത്രി?

ans : ജവഹർലാൽ നെഹ്റു(1958 ഏപ്രിൽ 15)

ആദ്യമായി ഒരു ഇന്ത്യൻ പ്രസിഡന്റ് സംസാരിച്ച സംസ്ഥാന നിയമസഭ?

ans : കേരള നിയമസഭ

കോടതി വിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി?

ans : വി.ആർ. കൃഷ്ണയ്യർ 

കോടതി വിധിയിലൂടെ നിയമസഭാംഗത്വം നഷ്ടപ്പെട്ട ആദ്യ വ്യക്തി?

ans : റോസമ്മ പുന്നൂസ്

ഏറ്റവും കൂടിയ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?

ans : എം. ചന്ദ്രൻ (2006 - ൽ, ആലത്തുർ) 

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്?

ans : എ.എ. അസീസ്(2001 - ൽ 5 വോട്ട്-ഇരവിപുരം)

കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നത്?

ans : 2001 മെയ് 10

എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായത്?

ans : 7 തവണ


FOR MORE QUESTIONS CLICK HERE